'തന്നെ ബലിയാടാക്കി': യു.പി സര്‍ക്കാരിന് എതിരെ കഫീല്‍ ഖാന്‍ ഹൈക്കോടതിയിലേക്ക്

ഓക്സിജന്‍ ക്ഷാമം മൂലം 2017 ല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍.

ജീവന്‍ രക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചുവെന്ന് കോടതി പോലും വ്യക്തമാക്കിയതാണ്. യു.പി സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന് അവര്‍ തന്നെ വേട്ടയാടുകയാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഒരു മുസ്ലീം ആയത് കൊണ്ട് മാത്രം എന്നെ ലക്ഷ്യം വെച്ചതായി കരുതരുത്. അവര്‍ക്ക് ഒരു ബലിയാടിനെ ആവശ്യമായിരുന്നു. സ്വന്തം ആളുകളെ രക്ഷിക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി നവംബര്‍ 11 നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നു. 68 ലക്ഷം രൂപ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് കുടിശ്ശികയുണ്ടായിരുന്നു. ഇതറിയിച്ച് ഏജന്‍സി ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനേ ബാക്കിയുള്ളു എന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നതാണ് പിരിച്ചുവിടാനുള്ള കാരണമായി പറയുന്നത് .എന്നാല്‍ 2016 ഓഗസ്റ്റ് 8-ന് മെഡിക്കല്‍ കോളേജില്‍ ചേരുന്നതിനുമുമ്പ് സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്നത് വിഷയമല്ലായിരുന്നിട്ടും, അത് കാരണമായി ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎംസിയില്‍ റജിസ്റ്റര്‍ ചെയ്താല്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, യുപി മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനില്ല എന്ന ആരോപണവും യുപി സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. നേരത്തെ പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിലും കഫീല്‍ ഖാനെതിരെ യു പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ