അടുത്ത അട്ടിമറി മധ്യപ്രദേശിലോ? ട്വിറ്റര്‍ ബയോയില്‍ കോണ്‍ഗ്രസ് ബന്ധം നീക്കി ജ്യോതിരാദിത്യ സിന്ധ്യ; അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സിന്ധ്യ

പ്രമുഖ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എം.പി, യു.പി.എ. സര്‍ക്കാരിലെ മുന്‍ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ നിന്ന് നീക്കിയത്. പകരം പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു വിവരവും നിലവില്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ഇല്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളുടെയും ചേരിപ്പോരിന്റെയും ബാക്കിപത്രമാണ് ഈ അപ്ഡേറ്റെന്നാണ് പലരുടെയും അഭിപ്രായം. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഒതുക്കിയതിന്റെ നീരസമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രകടിപ്പിച്ചതെന്നും നിരീക്ഷണങ്ങളുണ്ട്.

എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ജനങ്ങളുടെ ഉപദേശത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ബയോ ചുരുക്കിയതെന്നും ഒരു മാസം മുമ്പാണ് ഈ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി