ഡൽഹിയിൽ ജിഗ്​നേഷ്​ മേവാനിയുടെ യുവജന റാലിക്ക്​​ അനുമതി നിഷേധിച്ചു

ഗുജറാത്ത്​ എം.എൽ.എയും ദലിത്​ നേതാവുമായ ജിഗ്​നേഷ്​ മേവാനിയുടെ ഡൽഹി യുവജനറാലിക്ക്​ അനുമതി നിഷേധിച്ചു. രാജ്യ തലസ്​ഥാനത്ത്​ റാലികൾ നടത്തുന്നത്​ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരിക്കുകയാണെന്ന് ​ ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ അനുമതി നിഷേധിച്ചത്​​.

യുവ ഹുങ്കാർ എന്നുപേരിട്ട റാലി അനുമതി ഇല്ലാതെ തന്നെ നടത്തുമെന്നും​ സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജലപീരങ്കിയും കണ്ണീർ വാതകവുമായി പൊലീസും റാലിക്കാരെ നിയന്ത്രിക്കാൻ സജ്ജമായിക്കഴിഞ്ഞു. പാർലമെന്റ്​ സ്​ട്രീറ്റിലെ പ്രക്ഷോഭത്തിന്​ ഇതുവരെ അനുമതി നൽകിയിട്ടില്ല.

ഇവിടെ റാലികൾ നടത്തുന്നത്​ ഹരിത ട്രൈ ബ്യൂണൽ വിലക്കിയതാണ്​ അറിയിപ്പ്. മറ്റേതെങ്കിലും തെരുവുകളിൽ റാലി നടത്താൻ സംഘാടകരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന്​ തയാറായിട്ടില്ല എന്ന് ​ഡൽഹി പൊലീസ്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

എന്നാൽ ഹരിത ട്രൈബ്യൂണൽ വിധി ജന്തർ മന്തറിനു മാത്രമാണ്​ ബാധകമെന്നും പാർലമ​ൻറ്​ സ്​​​ട്രീറ്റിനല്ലെന്നും വിമർശകർ പറയുന്നു. റാലിയിൽ പങ്കെടുക്കുന്നവർ ഇന്ന്​ ഉച്ചക്ക്​ 12ന്​ പാർലമെന്റ് സ്​ട്രീറ്റിൽ എത്തിച്ചേരുവാൻ ആവശ്യപ്പെട്ട്​ സംഘാടകർ പ്രസ്​താവന ഇറക്കിയിട്ടുണ്ട്​.

Latest Stories

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്