ജാര്‍ഖണ്ഡ് ജഡ്ജിയുടെ അവസ്ഥയാകും; ഹിജാബ് വിധിയില്‍ അതൃപ്തി; കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വധഭീഷണി

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുള്‍പ്പടെയുള്ളവര്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

അഡ്വക്കേറ്റ് ഉമാപതിയാണ് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസ് അവസ്തിയുള്‍പ്പടെയുള്ളവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വാട്സാപ്പ് വീഡിയോ തനിക്ക് ലഭിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. രാവിലെ നടക്കാനിറങ്ങിയ ജാര്‍ഖണ്ഡ് ജഡ്ജി കൊല്ലപ്പെട്ട സംഭവത്തെ സൂചിപ്പിച്ചാണ് ഇയാള്‍ ചീഫ് ജസ്റ്റിസിനെതിരെയും വധഭീഷണി മുഴക്കിയിരിക്കുന്നത്.

കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ പ്രഭാത നടത്തം ഏത് വഴിയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും വീഡിയോയില്‍ ഇയാള്‍ പരാമര്‍ശിക്കുന്നു. അവസ്തി കുടുംബത്തോടൊപ്പം ഉടുപ്പി മഠത്തില്‍ പോയതൊക്കെയും വീഡിയോയിലൂടെ പറയുന്നുണ്ട്. ഹിജാബ് വിഷയത്തിലെ കോടതി വിധിയെയും വളരെ മോശമായ രീതിയില്‍ വധഭീഷണി മുഴക്കിയ ഇയാള്‍ പറയുന്നുണ്ടെന്നും പരാതിക്കാരന്‍ അറിയിച്ചു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest Stories

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി