ഝാർഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്  ഹേമന്ത് സോറനെ ക്ഷണിച്ച് ഗവര്‍ണര്‍

ഝാർഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്  ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഒരു ദിവസം കാത്തു നിന്നതിനു ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്.

ഈ ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ 27ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനെ കുറിച്ച് ജെ.എം.എം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ക്ഷണക്കത്ത് അയക്കാന്‍ വൈകിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. മഹാസഖ്യത്തിന് സ്വന്തം നിലയില്‍ ലഭിച്ച പിന്തുണക്ക് പുറമെ ബാബുലാല്‍ മറാണ്ടിയുടെ ഝാർഖണ്ഡ് വികാസ് മോര്‍ച്ച പ്രഗതിശീല്‍ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് സോറന് 50 അംഗങ്ങളുടെ പിന്തുണ നേടാനായത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും മുഖ്യമന്ത്രിയുമായിരുന്നു ബാബുലാല്‍ മറാണ്ടി. റാഞ്ചിയിലെ വസതിയില്‍ മറാണ്ടിയെ കണ്ട് ഹേമന്ത് പിന്തുണ തോടുകയായിരുന്നു. പിന്നീട് ദല്‍ഹിയിലെത്തിയ ഹേമന്ത് സോറന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ റാഞ്ചിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തെ ഏതെങ്കിലുമൊരു വ്യക്തിയെ ബാധിക്കുന്നുണ്ടെങ്കില്‍ പോലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ സോറന്‍ വ്യക്തമാക്കി.

ദല്‍ഹിയില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും ജെ.എം.എം കൃത്യമായി മതേതര ചേരിയില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ സൂചനയായാണ് ഹേമന്തിന്റെ സി.എ.എ വിഷയത്തിലുള്ള പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഹേമന്ത് മല്‍സരിച്ച ദുംക മണ്ഡലത്തിലായിരുന്നു പ്രതിഷേധക്കാരെ വസ്ത്രം കൊണ്ടു തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിവാദമായ പരാമര്‍ശം നടന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം