ജല്ലിക്കെട്ട്; പരമാവധി 150 പേരെ മാത്രമേ അനുവദിക്കൂ: മാർഗനിർദ്ദേശവുമായി തമിഴ്‌നാട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ജല്ലിക്കെട്ട് പരിപാടികൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരമാവധി 150 കാണികളെ അല്ലെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേരെ മാത്രമേ അനുവദിക്കൂ എന്ന് സർക്കാർ അറിയിച്ചു. ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റും 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ടും സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കോവിഡ് സാഹചര്യം കാരണം ഈ മാസം അവസാനം നടത്താനിരുന്ന സംസ്ഥാനത്തെ യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകൾ ഇന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പറഞ്ഞു.

“കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ എല്ലാ സർവകലാശാലാ പരീക്ഷകളും അനിശ്ചിതകാലത്തേക്ക് മാറ്റിവെയ്ക്കുകയാണ്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ അധ്യയന അവധിക്ക് കോളജുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഏതെങ്കിലും സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതായി പരാതിയുണ്ടെങ്കിൽ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ ഞായറാഴ്ച 12,895 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 36,855 ആയി. അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തമിഴ്‌നാട്ടിൽ ഇതുവരെ 185 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest Stories

'ഞങ്ങളുടെ വെള്ളം തടഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ ശ്വാസം മുട്ടിക്കും'; ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി പാക് സൈനിക വക്താവിന്റെ പ്രസംഗം

'എന്തുകൊണ്ടാണ് ക്യാമറകൾക്ക് മുന്നിൽ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ'; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി രാഹുൽ

IPL 2025: ആർസിബിയെ തകർത്തെറിയാൻ പറഞ്ഞ് ഓരോ ദിവസവും വരുന്നത് 150 മെസേജുകൾ, അന്നത്തെ ആ ദിനം മറക്കില്ല; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

'പീഡനവിവരം അറിഞ്ഞിരുന്നില്ല, മകളെ കൊന്നത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയതിന്റെ പ്രതികാരമായി'; തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ

കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം