ഇന്ത്യൻ കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ; 12,980 കോടി രൂപയുടെ കേന്ദ്ര പദ്ധതി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ കേന്ദ്രം തുക അനുവദിച്ചു. ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിലേക്ക് 12,980 കോടി രൂപ അനുവദിക്കാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർകാരിന്റെ ഈ ഇടപെടൽ. നിലവിൽ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് ഇൻഷുറൻസ് കവറേജ് നൽകുന്നത്. ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്ന ഇൻഷുറൻസ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

കപ്പലുകളുടെ ചട്ടക്കൂട്, യന്ത്രസാമഗ്രികൾ, ചരക്ക് , പ്രൊട്ടക്ഷൻ ആന്റ് ഇൻഡംനിറ്റി, യുദ്ധസാഹചര്യങ്ങൾ മൂലമുണ്ടാകുന്ന റിസ്‌ക്കുകൾ എന്നിവ ഈ ഇൻഷുറൻസ് പൂൾ കവർ ചെയ്യും. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകൾ, ഇന്ത്യയിൽ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകൾ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കും. പദ്ധതി 10 വർഷത്തേക്കാണെങ്കിലും ആവശ്യമെങ്കിൽ 15 വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്.

Latest Stories

700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, നേരിട്ടത് ക്രൂരത; കർണാടകയിൽ അടിമപ്പണിക്ക് നിർബന്ധിക്കപ്പെട്ട മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

'തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍'; ഫലം പ്രഖ്യാപിക്കും മുമ്പേ ചെങ്കോട്ടയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍

എഐ ഉപയോഗിച്ച് ചിത്രവും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നു; നടന്‍ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

ബുംറയുടെ ഫോമിന് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ ഇപ്പോൾ അവൻ സ്ലോവർ ബോളുകളാണ് കൂടുതൽ എറിയുന്നത്, അതുകൊണ്ടാണ് വിക്കറ്റുകൾ നേടാത്തത്: ഇർഫാൻ പത്താൻ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

സംസ്ഥാനത്ത് ജ്യൂസ് കടകളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം; 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഹോര്‍മുസില്‍ അനിശ്ചിതത്വം: ഇന്ത്യയുടെയും ഗ്രീസിന്റെയും കപ്പലുകള്‍ 'യുടേണ്‍' എടുത്തു; കുടുങ്ങിയത് നാല് ഇന്ത്യന്‍- രണ്ട് ഗ്രീസ് ടാങ്കറുകള്‍

അജണ്ട പരാജയപ്പെട്ടതു കൊണ്ടാണ് ബിജെപിക്ക് ഇത് കരിദിനമായത്, ആദ്യമായി അവര്‍ പരാജയം നേരിട്ടു; ഇത് ജനാധിപത്യത്തിന്റെ വിജയം, അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി

'കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ല'; കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു