ഐക്യരഷ്ട്ര സഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഇന്ത്യൻ പ്രതിനിധി നൽകിയ കനത്ത മറുപടി ഇന്ന് ഏറെ ചർച്ചാ വിഷയമാണ്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ട് ആണ് രാജ്യത്തിന്റെ ശക്തമായ നയതന്ത്ര നീക്കം അവതരിപ്പിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വാദങ്ങളെ പെറ്റൽ യഥാർത്ഥത്തിൽ പൊളിച്ചടുക്കുക ആയിരുന്നു. ഇതോടെ പെറ്റൽ ഗഹ്ലോട്ടും ചർച്ചയായി. ആരാണ് പെറ്റൽ ഗഹ്ലോട്ട്?
രാഷ്ട്രമീമാംസ, ഭാഷാ വിവർത്തനം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പരിചയ സമ്പന്നയായ നയതന്ത്രജ്ഞയാണ് പെറ്റൽ ഗഹ്ലോട്ട്. 2023 ജൂലൈയിലാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ ഫസ്റ്റ് സെക്രട്ടറിയായി അവർ പ്രവർത്തനം ആരംഭിച്ചത്. 2024 സെപ്റ്റംബറിൽ, ഐക്യരാഷ്ട്രസഭയിൽ ഉപദേഷ്ടാവായി നിയമിതയായി.
ഇതിന് മുൻപ് പെറ്റൽ, 2020 ജൂൺ മുതൽ 2023 ജൂലൈ വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത്, പാരീസിലെയും സാൻ ഫ്രാൻസിസ്കോയിലെയും ഇന്ത്യയുടെ മിഷനുകളിലും പെട്ടാൽ നിയമിതയായിരുന്നു.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിഎ ബിരുദം നേടിയ പെറ്റൽ (2005-2010), ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വിമൻസിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും (2010-2012) നേടിയിട്ടുണ്ട്.യുണൈറ്റഡ് സ്റ്റേറ്റ്സിലെ മോണ്ടെറിയിലുള്ള മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ഭാഷാ വ്യാഖ്യാനത്തിലും വിവർത്തനത്തിലും പെറ്റലിന് ബിരുദാനന്തര ബിരുദം (2018-2020) ഉണ്ട്.
പ്രൊഫഷണൽ നേട്ടങ്ങൾക്കപ്പുറം, പെറ്റൽ ഒരു സംഗീതജ്ഞ കൂടിയാണ്. അവർ പലപ്പോഴും ഗിറ്റാർ വായിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. പെറ്റൽ ആലപിച്ച ബെല്ല സിയാവോ, ലോസ്റ്റ് ഓൺ യു, യേ ജവാനി ഹേ ദീവാനിയിലെ കബീര തുടങ്ങിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
The feeling of confusion, of being torn and of wanting everything and just one thing at the same time, encapsulated in this song from 12 years ago.
A cover of ‘Kabira’ from Yeh Jawaani Hai Deewani pic.twitter.com/ASs7usWki2
— Petal Gahlot (@petal_gahlot) May 5, 2025