'രാഹുല്‍ പറഞ്ഞത് കള്ളം; വിദേശകാര്യമന്ത്രിക്കെതിരെയുള്ള ആരോപണം യഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്'; എസ് ജയശങ്കറിനെ പിന്തുണച്ച് പ്രസ്താവനയുമായി വിദേശകാര്യമന്ത്രാലയം

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെതിരെയുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.

ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയത്.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തെ കുറിച്ച് പാകിസ്ഥാന് വിവരം നല്‍കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം.

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിന് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി എന്നതാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാന ചോദ്യം.

Latest Stories

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി