40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുറന്നടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000ല്‍ അധികമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.

സിന്ധൂനദീജല കരാര്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നല്‍കിയ വാദങ്ങള്‍ തെറ്റിധാരണാജനകവും വാസ്തവ വിരുദ്ധവുമാണെന്നും
പര്‍വ്വതനേനി ഹരീഷ് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിവരുന്ന പിന്തുണയുടെ ഗുരുതര സ്വഭാവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു ഹരീഷ്.

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധുനദീജലക്കരാര്‍ മരവിച്ച നടപടി പിന്‍വലിക്കില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ജലം ജീവിതമാണെന്നും യുദ്ധത്തിനുള്ള ഉപകരണമല്ലെന്നുമുള്ള പാകിസ്ഥാന്‍ പ്രതിനിധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പര്‍വ്വതനേനി ഹരീഷ്.

ഒരു നദിയുടെ തീരത്തുള്ള ഇരുരാജ്യങ്ങളെന്ന നിലയില്‍ സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഏറ്റവും ഉത്തരവാദിത്വമുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ ഒരുതരത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ല.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടതെന്നും ഹരീഷ് മറുപടി നല്‍കി.

65 വര്‍ഷം മുന്‍പ് ശുഭാപ്തി വിശ്വാസത്തോടെയാണ് സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. എന്നാല്‍ മൂന്ന് യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തി പലതവണ പാകിസ്ഥാന്‍ കരാറിന്റെ അടിത്തറ ലംഘിച്ചുവെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി