'പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും; മണ്ഡലവുമായുള്ള എന്റെ ബന്ധം രാഷ്ട്രീത്തിനുമതീതം; സീറ്റു നിഷേധിച്ച ബിജെപിയെ 'കുത്തി' വരുണ്‍ ഗാന്ധി

പിലിഭിത്തില്‍ സീറ്റു നിക്ഷേധിച്ച ബിജെപിക്കെതിരെ വൈകാരിക കുറിപ്പുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും.
മണ്ഡലവുമായുള്ള തന്റെ ബന്ധം രാഷ്ട്രീത്തിനുമതീതമാണ്. തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1983ല്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ ആദ്യമായി പിലിഭിത്തിലെത്തിയ മൂന്ന് വയസുകാരനെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് അവന്‍ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് കര്‍മമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങള്‍ തന്റെ കുടുംബമായി മാറുമെന്നും വരുണ്‍ സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരന്റെ ശബ്ദം ഉയര്‍ത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. പിലിഭിത്തുമായുള്ള ബന്ധം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

വരുണ്‍ ഗാന്ധി ഫിലിഭിത്തില്‍നിന്ന് സ്വതന്ത്രനായോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായോ മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം വരുണ്‍ പാര്‍ട്ടിയിലേക്ക് ചേരാന്‍ ക്ഷണിച്ചിരുന്നു.

Latest Stories

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു