'ഒറ്റുന്ന ശീലം എനിക്കില്ല, കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല'; രാജീവ് ഗാന്ധി വധത്തില്‍ നളിനി

രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍. എന്നാല്‍ രാജീവ് ഗാന്ധി കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ നളിനി തയ്യാറായില്ല. ഒറ്റുന്ന ശീലം തനിക്കില്ലെന്നാണ് അവര്‍ പ്രതകിരിച്ചത്.

ഞാന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ഞങ്ങള്‍ ആ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ല. നാല് ദിവസം ഞങ്ങള്‍ കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞങ്ങള്‍ മൂന്ന് ദിവസം കരയുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റം ഞാന്‍ വഹിക്കുന്നു. ആ കുറ്റം തെളിഞ്ഞാല്‍ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഒറ്റുന്ന ശീലം എനിക്കില്ല. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ 32 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു നളിനി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ഉള്‍പ്പടെ ആറു പേര്‍ ഈ മാസം ആദ്യവാരമാണ് ജയില്‍ മോചിതരായത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട് പയസ് എന്നിവരാണ് ജയില്‍ മോചിതരായത്. 31 വര്‍ഷത്തെ ജയില്‍ ശിഷയ്ക്ക് ശേഷമായിരുന്നു മോചനം.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്