കുതിച്ചുകയറി മണ്ണെണ്ണ വില; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം

മണ്ണെണ്ണ വില കുത്തനെ വര്‍ധിപ്പിച്ചു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.

നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും. ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

2025ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികള്‍ പറയുന്നു.

Latest Stories

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ