ചൈനയുടെ പിന്തുണയോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ഫാറൂഖ് അബ്ദുല്ല

ലഡാക്കിലെ ലൈൻ ഓഫ് ആക്ചവൽ കൺട്രോളിൽ (എൽ‌എസി) ചൈന നടത്തിയ കടന്നുകയറ്റത്തിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഞായറാഴ്ച പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞതായി ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.

“ലഡാക്കിലെ എൽ‌എസിയിൽ അവർ എന്താണോ ചെയ്യുന്നത് അതിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ്, അവർ ഒരിക്കലും അത് അംഗീകരിച്ചിട്ടില്ല. അവരുടെ പിന്തുണയോടെ ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

“ഞാൻ ഒരിക്കലും ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ല, മോദി തന്നെയാണ് അദ്ദേഹത്തെ ക്ഷണിച്ചത് മാത്രമല്ല അദ്ദേഹത്തോടൊപ്പം ഊഞ്ഞാൽ ആടുകയും ചെയ്തു. അദ്ദേഹം [പ്രധാനമന്ത്രി നരേന്ദ്ര മോദി] ചൈനീസ് പ്രസിഡന്റിനെ ചെന്നൈയിലേക്ക് കൊണ്ടുപോയി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

“ഓഗസ്റ്റ് 5 ന് [2019 ൽ] സർക്കാർ ചെയ്തത് ഒരിക്കലും സ്വീകാര്യമല്ല” എന്നും ജമ്മു കശ്മീർ സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

പാർലമെന്റിൽ ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പോലും തന്നെ അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഇന്ത്യൻ ഭരണഘടന പ്രകാരം ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ-യുമായി ചേർന്ന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നു, കശ്മീരിന് പ്രത്യേകഭരണഘടനയും പ്രത്യേക ശിക്ഷാ നിയമവും അനുവദിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് പാർലമെന്റ് രണ്ട് പ്രമേയങ്ങൾ പാസാക്കിയിരുന്നു. ആദ്യത്തേത് ഭരണഘടനയുടെ അതേ ആർട്ടിക്കിൾ പ്രകാരം നൽകിയിട്ടുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പ്രവർത്തനരഹിതമാക്കി. രണ്ടാമത്തെ പ്രമേയം ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, അദ്ദേഹത്തിന്റെ മകൻ, മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, പിഡിപി മേധാവി, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.

നിലവിൽ, ഇന്ത്യയും ചൈനയും ലഡാക്കിലെ അതിർത്തിയിൽ സംഘർഷാവസ്ഥയിലാണ്. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഉന്നതതല നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിവരികയാണ്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്