ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; പള്ളി കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിലെ കാശിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാൻ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ വിധി പറയാൻ ഇന്ന് മാറ്റുകയായിരുന്നു.

സംഭവത്തിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 31നാണ് വാരാണസി കോടതി മുസ്ലിം ആരാധനാലയത്തിൽ ഹിന്ദുക്കൾക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരത്തിൻ്റെ ഭാഗമായ വ്യാസ് തെഹ്ഖാന (തെക്കൻ ഭൂഗർഭ അറ) തങ്ങളുടെ അധീനതയിലായിരുന്നുവെന്നും മറ്റാർക്കും അവിടെ ആരാധന നടത്താൻ അവകാശമില്ലെന്നുമാണ് കമ്മിറ്റിയുടെ നിലപാട്.

യുക്തിസഹമായ കാരണങ്ങൾ ഇല്ലാതെ പൂജ നടത്തുന്നതുപോലെയുള്ള തീരുമാനങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്നും കമ്മിറ്റി വാദിച്ചു. ഒരിക്കൽ പോലും വ്യാസ് തെഹ്ഖാന ഹിന്ദുക്കളുടെ നിയന്ത്രണത്തിൽ ഉണ്ടായിട്ടില്ല എന്നും കമ്മിറ്റി കോടതിയിൽ പറഞ്ഞു. അതേസമയം, ജനുവരി 31ലെ കീഴ്‌ക്കോടതി വിധിയെ ഉയർത്തിപ്പിടിച്ചായിരുന്നു ഹിന്ദു വിഭാഗം കോടതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. 1993 വരെ ഗ്യാൻവാപി പള്ളിയിലെ ഒരു ഭാഗത്ത് ഹിന്ദുക്കൾ പ്രാർത്ഥന നടത്തിയിരുന്നു എന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിക്കുന്നത്. എന്നാൽ ഇതിന് കൃത്യമായ രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല.

ഗ്യാൻവാപിയിലെ നിലവറയിൽ ശൃംഗാർ ഗൗരിയെയും മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര കുമാർ പതക് വ്യാസ് നൽകിയ ഹർജിയായിരുന്നു ജില്ലാ കോടതി ജഡ്ജി അനുവദിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് എംഎസ് രാജലിംഗവും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മസ്ജിദ് സമുച്ചയത്തിൽ പ്രവേശിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചിരുന്നു. അന്നുതന്നെ പൂജയും ആരംഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ജില്ലാ മജിസ്ട്രേറ്റിനെ ഗ്യാൻവാപി പള്ളിയിൽ റിസീവറായി നിയമിച്ചതിന് പിന്നാലെ പള്ളി സമുച്ചയത്തിന്റെ തെക്കൻ നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി