പരസ്യപ്രസ്താവന നടത്തുന്നവർക്ക് ഭാവിയിൽ സ്ഥാനമാനങ്ങൾ നൽകില്ല; പ്രതികരിക്കുന്നവരുടെ  പേരുകൾ തേടി ഹൈക്കമാൻഡ്

പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കെ.പി.സി.സി.യോട് ഹൈക്കമാൻഡ്. ഇത്തരക്കാർക്ക് ഭാവിയിൽ സ്ഥാനമാനങ്ങൾ നൽകാൻ ഹെെക്കമാൻഡ് തയ്യാറായേക്കില്ല. ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഇതു ബാധകമാകും. ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സെമി കേഡർ രൂപത്തിലാക്കാൻ അധ്യക്ഷൻ കെ. സുധാകരൻ നടത്തുന്ന ശ്രമങ്ങൾക്ക് ഹൈക്കമാൻഡ് പൂർണ പിന്തുണ നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഡിസിസി പട്ടികയ്ക്കെതിരെ പ്രതികരിക്കുന്നവരുടെയും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിടുന്നവരുടെയും പേരുകൾ കൈമാറാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ. സുധാകരനോട് ആവശ്യപ്പെട്ടു. പട്ടികയുടെ പേരിലുയർന്ന പോരിനു വിരാമമിടുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.

അതേസമയം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ.വി. ഗോപിനാഥിനെ ഉൾപ്പെടെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടത്തേണ്ടതില്ലെന്നും കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണറിയുന്നത്. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ശക്തമാക്കും. പാർട്ടി വേദികളിൽ ആർക്കും എന്തു വിമർശനവും പറയാം. എന്നാൽ, പൊതുവേദികളിൽ അത്തരം പരാമർശങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ഹൈക്കമാൻഡിന് കൈമാറണം. എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി