സര്‍വകലാശാലകളിലെ അശാന്തിക്ക് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; ജെ.എന്‍.യു സംഭവത്തില്‍ ആശങ്ക അറിയിച്ച് ഹേമന്ദ് സോറന്‍

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. രാജ്യത്തെ സര്‍വകലാശാലകളിലെ അശാന്തിക്ക് കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജഗന്നാഥ്പൂരില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യു കാമ്പസ് അക്രമത്തെ “”ചിന്താജനക്”” എന്ന് വിളിച്ചു കൊണ്ട് ഹേമന്ദ് പറഞ്ഞു:

“”നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നയിക്കുന്നത്. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാഭ്യാസത്തെ ജെ.എന്‍.യുവിലെ സംഭവം ബാധിച്ചിട്ടുണ്ട് “”- ഹേമന്ദ് സോറന്‍ പറഞ്ഞു.

അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോടും സഖ്യ കക്ഷികളായ ആര്‍.ജെ.ഡിയോടും കോണ്‍ഗ്രസിനോടും കൂടിയാലോചിച്ച ശേഷം മാത്രമെ എടുക്കൂ എന്ന് സോറന്‍ പറഞ്ഞു. കേരള നിയമസഭ  പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ചുവടു പിടിച്ച്
ജാര്‍ഖണ്ഡ് സര്‍ക്കാരും അത്തരത്തില്‍ ഒരു നടപടിക്ക് തയ്യാറാകുമൊയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഞാന്‍ ആദ്യം ഇക്കാര്യത്തില്‍ എന്റെ പാര്‍ട്ടിയുമായും സഖ്യ കക്ഷികളുമായും ആലോചിച്ച് ഇതിനെ കുറിച്ച് തീരുമാനം എടുക്കും. എന്നിട്ട് നി ങ്ങളെ അറിയിക്കും,””- ഹേമന്ദ് സോറന്‍ പറഞ്ഞു. പൗരത്വ നിയമത്തോടുള്ള വിമുഖത ഹേമന്ദ് സോറന്‍  നേരത്തെ  വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ