12.08-ന് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി, സംയുക്ത സേനാസംഘം അന്വേഷിക്കും; രാജ്നാഥ് സിം​ഗ്

സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരിൽ നിന്ന് പുറപ്പെട്ട കോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നെന്നും പ്രതിരോധമന്ത്രി ലോക്സഭയിൽ അറിയിച്ചു.

അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജനറല്‍ റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ചു. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും സ്പീക്കര്‍ ആദരം അര്‍പ്പിച്ചു.

അതേസമയം, ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന കേന്ദ്ര മന്ത്രിമാരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തും. അമിത് ഷാ, രാജ്‌നാഥ് സിംഗ്, പ്രഹ്ളാദ് ജോഷി, നിർമ്മല സീതാരാമൻ, അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർ പങ്കെടുക്കും.

Latest Stories

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍