വനിതാ ഏകദിന ലോകകപ്പില്‍ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമർശനവുമായി ബിജെപി നേതാവും നടിയുമായ കസ്തൂരി രംഗത്ത്. തന്റെ ജയത്തിന് പിന്നിൽ ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്നും ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തായേനെ എന്നും കസ്തൂരി ചോദിച്ചു.
ലോകകപ്പ് സെമി ജയത്തിന് ശേഷമുള്ള യേശു പരാമർശത്തിൽ ആണ് കസ്തൂരിയുടെ രൂക്ഷമായ വിമർശനം. ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും മത്സരത്തിന് പിന്നാലെ ജമീമ പറഞ്ഞിരുന്നു. ബൈബിൾ വചനത്തോടെയായിരുന്നു വിജയ ശേഷമുള്ള ജമീമയുടെ പ്രതികരണം.
എന്നാൽ ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? എന്ന് കസ്തൂരി ചോദിച്ചു. ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്തായേനെ എന്നും ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും കസ്തൂരി കൂട്ടിച്ചേർത്തു. താൻ കപടമതേതര വാദി അല്ലെന്നും കസ്തൂരി പ്രതികരിക്കുന്നത്. ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു.