കോവിഡ് പ്രതിരോധത്തിൽ വൻ വീഴ്ച; കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി

കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ആദ്യഘട്ടത്തിൽ മികച്ച രീതിയൽ പ്രതിരോധം തീർത്ത കേരളത്തിന് പിന്നീട് വീഴ്ചകൾ പറ്റിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി പറഞ്ഞു.

പ്രതിരോധത്തിൽ വന്ന വീഴ്ചകളുടെ ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്.

നിലവിൽ പ്രതിദിന രോഗബാധിതരിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും താഴെ മൂന്നാമതാണ് കേരളത്തിന്‍റെ സ്ഥാനം. സമ്പർക്ക രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുകയായിരുന്നു.

‌ഒരുഘട്ടത്തിൽ രോ​ഗവ്യാപനം തടഞ്ഞു നിർത്തിയ കേരളത്തിൽ പ്രതിദിന രോ​ഗികളുടെ എണ്ണം 10,000 മുകളിൽ എത്തി. ഇതോടെയാണ് കേന്ദ്രആരോ​ഗ്യമന്ത്രി കേരളത്തിനിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്.

Latest Stories

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം