ബിജെപിയുടെയും ജാട്ട് വിഭാഗക്കാരുടെയും റാലി; ഹരിയാനയിലെ 13 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലിമായി നിര്‍ത്തി

ഹരിയാനയിലെ 13 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി. ബിജെപിയുടെയും ജാട്ട് വിഭാഗക്കാരുടെയും പൊതുറാലിക്കു മുന്നോടിയായി ക്രമസമാധാനം നിലനിര്‍ത്താനാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയുള്ള ഉത്തരവെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയിരിക്കുന്നത്.

സിന്ദ്, ഹാന്‍സി, ഭിവാനി, ഹിസാര്‍, ഫതെഹാബാദ്, കാര്‍ണല്‍, പാനിപത്, കൈതാല്‍, റോഹ്തഗ്, സോനിപത്, ജജ്ജാര്‍, ഭിവാനി, ചര്‍ക്കി ദാദ്രി എന്നീ ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നത്. ഹരിയാന ആഭ്യന്തര ചീഫ് സെക്രട്ടറി എസ്എസ് പ്രസാദാണ് ഉത്തരവിറക്കിയത്.

ജാട്ട് സമുദായത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കുരുക്ഷേത്ര എംപി രാജ്കുമാര്‍ സായ്‌നിയുടെ റാലി ജാട്ട് വിഭാഗക്കാര്‍ തടഞ്ഞതോടെ യാണ് ഹരിയാനയില്‍ ജാട്ട്-ബിജെപി സംഘര്‍ഷാവസ്ഥ വീണ്ടും ഉടലെടുത്തത്. സിന്ദില്‍ വെച്ചു സായ്‌നിയുടെ റാലി തടഞ്ഞ ജാട്ട് വിഭാഗക്കാരെ പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തിയിരുന്നു.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍