ടെക്കികളുടെ പണി ഏല്‍ക്കുന്നില്ല'; ഫെയ്‌സ്ബുക്ക് ലൈവില്‍ ഹാര്‍ദിക് പട്ടേലിനോട് മുട്ടുമടക്കി മോഡി

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണച്ചൂടിലാണ് ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍. പ്രചരണത്തിനിടയില്‍ എതിര്‍പാര്‍ട്ടിക്കാരെ വിവാദത്തില്‍ പെടുത്താനുള്ള ബിജെപിയുടെ കുതന്ത്രങ്ങള്‍ പാര്‍ട്ടിയെ തന്നെ തിരിഞ്ഞു കുത്തുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ട് കൂടി ബിജെപിയുടെ ഗുജറാത്തില്‍ പ്രതിരോധത്തിലാണെന്ന് സൂചിപ്പിക്കുന്നു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ജനപ്രീതിയില്‍ അമ്പരന്ന് നില്‍ക്കുകയാണ് ബിജെപിയെന്നാണ് പുതിയ വാര്‍ത്ത.

സോഷ്യല്‍മീഡിയയിലും കൊണ്ടുപിടിച്ച പ്രചരണമാണ് ഗുജറാത്തിലും പാര്‍ട്ടികള്‍ നടത്തുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് അനുകൂല തരംഗമുണ്ടാക്കിയെടുക്കുന്നതില്‍ അഗ്രഗണ്യരായ ബിജെപിക്കു നില്‍ക്കക്കള്ളിയില്ലാതായിരിക്കുകയാണ് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ഫെയ്‌സ്ബുക്ക് റീച്ച്. പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ ഗുജറാത്ത് ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവ് നടത്തിയിരുന്നെങ്കിലും മോഡിയുടെ റീച്ചിനേക്കാള്‍ ഇരട്ടിയാണ് ഹാര്‍ദിക് പട്ടേലിന്റെ ഫെയ്‌സ്ബുക്ക് ലൈവിന് ലഭിച്ച സ്വീകാര്യത.

എട്ട് ലക്ഷം ലൈക്കാണ് ഫെയ്‌സ്ബുക്കില്‍ ഹാര്‍ദിക് പട്ടേലിന്റെ പേജിനുള്ളത്. നവംബര്‍ ഏഴ് മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ ഏഴ് ഫെയ്‌സ്ബുക്ക് ലൈവുകള്‍ക്കായി 33.24 ലക്ഷം വ്യൂസാണ് 24കാരനായ പട്ടേല്‍ നേതാവിന് ലഭിച്ചത്. അതേസമയം, 25 ലക്ഷം ലൈക്കുള്ള ഗുജറാത്ത് ബിജെപി ഫെയ്‌സ്ബുക്കിലൂടെ മോഡി നടത്തിയ ഏഴ് പ്രസംഗങ്ങള്‍ കേവലം 10.9 ലക്ഷം പേര് മാത്രമാണ് കണ്ടത്.

നേരത്തെ, സെക്‌സ് സിഡി വിവാദത്തില്‍ പെടുത്തി ഹാര്‍ദിക് പട്ടേലിനെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപിയുടെ തന്ത്രം വിലപോയില്ല. ബിജെപിയുടെ ഗുജറാത്ത് അധ്യക്ഷനും മുഖ്യമന്ത്രിയുമാണ് ഇതിന് പിന്നിലെന്ന് പട്ടേല്‍ തന്നെ വ്യക്തമാക്കിയതോടെ നിയസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. അതിന് ശേഷം. രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കാനുള്ള തന്ത്രവും ബിജെപി നടത്തിയെങ്കിലും വിലപോയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന