'ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാർ'; പൗരത്വ നിയമത്തിനെതിരായുള്ള സംശയങ്ങൾ ദൂരീകരിക്കുമെന്ന് രവിശങ്കർ പ്രസാദ്​

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധസമരം നടത്തുന്നവരുമായി കേന്ദ്ര സർക്കാർ ചർച്ചക്ക്​ തയ്യാറാ​ണെന്ന്​ നിയമ- പാർലമെൻററികാര്യ മന്ത്രി രവിശങ്കർ പ്രസാദ്​. മോദി സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും പൗരത്വ ഭേദഗതി നിയമത്തിൽ അവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുമെന്നും രവിശങ്കർ പ്രസാദ്​ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ ചർച്ച പ്രത്യേക ഘടനക്കുള്ളിൽ നിന്ന്​ മാത്രമേ നടക്കൂയെന്നും മന്ത്രി വ്യക്തമാക്കി.

“സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയ്യാറാണ്​. എന്നാൽ അത്​ ഘടനാപരമായ രൂപത്തിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ നരേന്ദ്രമോദി സർക്കാർ അവരുമായി ആശയവിനിമയം നടത്തുകയും സി.എ.എക്കെതിരായുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും’’- രവിശങ്കർ പ്രസാദ്​ വ്യക്തമാക്കി.

ഇന്ന്​ രാവിലെയാണ്​ നിയമമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. എന്നാൽ ഇതുവരെ ഷഹീൻ ബാഗിലെ​ പ്രതിഷേധക്കാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധം 45 ദിവസം പിന്നിട്ടു. സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന സമരം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന അവസ്ഥയിലാണ്​ പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയ്യാറായിരിക്കുന്നത്​.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു