ജെ.എൻ.യു സംഘർഷം; കോടതി ഉത്തരവില്ലാതെ ചാറ്റ്​ വിവരങ്ങൾ നൽകാനാവില്ലെന്ന് ഡൽഹി പൊലീസിനോട്​  ഗൂഗിൾ

ജെ.എൻ.യു സംഘർഷത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ കോടതി ഉത്തരവില്ലാതെ ചാറ്റ്​ വിവരങ്ങൾ കൈമാറാനാകില്ലെന്ന്​ ഡൽഹി പൊലീസിനോട്​ ഗൂഗിൾ. സംഘർഷവുമായി ബന്ധപ്പെട്ട്​​ 33 പേരുടെ ചാറ്റ്​ വിവരങ്ങളാണ്​ ഡൽഹി പൊലീസ്​ തേടിയത്​.

എന്നാൽ ഇതിൽ പറഞ്ഞ വ്യക്തികളെ കുറിച്ച് ഗൂഗിളിന്റെ പക്കലുള്ള വിവരങ്ങൾ നൽകാൻ വേണ്ടി കോടതി ഉത്തരവ് വേണമെന്നാണ് ഗൂഗിൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എം.എൽ.എ.ടി) അനുസരിച്ചുള്ള ഉത്തരവാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

യുണിറ്റി എഗൈൻസ്​റ്റ്​ ലെഫ്​റ്റ്​, ഫ്രണ്ട്​സ്​ ഓഫ്​ ആർ.എസ്​.എസ്​ എന്നീ വാട്​സാപ്പ്​​ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ്​ വിവരങ്ങളാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​​. വാട്​സാപ്പിനും ഗൂഗ്​ളിനും ഇതുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസ്​ കത്തയച്ചിരുന്നു. ഇതിൽ ഗൂഗ്​ളി​ൻെറ മറുപടിയാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​.

2020 ജനുവരി അഞ്ചിനാണ്​ ജെ.എൻ.യുവിൽ സംഘർഷമുണ്ടായത്​. മാസ്​ക്​ ധരിച്ചെത്തിയ നൂറോളം പേർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അധ്യാപകർ ഉൾ​പ്പടെ 36 ​പേർക്ക്​ പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന