'രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറം, മറ്റൊരു നേതാവിനെയും സഹോദരൻ എന്ന് വിളിക്കാറില്ല'; എം കെ സ്റ്റാലിൻ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ലെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് മുൻ എംഎൽഎയുടെ കൊച്ചുമകന്‍റെ വിവാഹച്ചടങ്ങിലായിരുന്നു എം കെ സ്റ്റാലിന്റെ പരാമർശം.

രാഹുൽ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം വാക്കുകൾക്കതീതമാണെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ല. ഫോണിൽ പോലും രാഹുൽ സഹോദരൻ എന്നാണ് വിളിക്കുന്നത്. ആശയവ്യക്തതയുള്ള ബന്ധം ആയി തങ്ങളുടെ സൗഹൃദം വളർന്നുകഴിഞ്ഞുവെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

കോൺഗ്രസും ഡിഎംകെയും മുൻപ് വ്യത്യസ്ത വഴികളിൽ സഞ്ചാരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരേ ആശയത്തിനായി രാജ്യത്തിന്‍റെ നന്മക്കാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ സഖ്യം ഒറ്റക്കെട്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഉയരുന്നതിനിടെ ആണ് സ്റ്റാലിന്റെ പ്രസ്താവന.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം