'സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടയിൽ ഭീകരവാദികളെ സഹായിച്ചു'; ജമ്മു കശ്മീരിൽ നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കാശ്മീരിൽ നാല് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു. ഡോക്ടർ, പൊലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

ശ്രീനഗർ എസ്എംഎച്ച്എസ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ (മെഡിസിൻ) നിസാർ ഉൾ ഹസ്സൻ, കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ജീവനക്കാരൻ അബ്ദുൽ സലാം റാത്തർ, അധ്യാപകൻ ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പിരിച്ചുവിട്ടത്.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടയിൽ പാകിസ്ഥാനിലെ ഭീകര സംഘടനകളെ സഹായിച്ചു എന്നാരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ലധികം ജീവനക്കാരെ ജമ്മു കശ്മീരിൽ പിരിച്ചുവിട്ടിട്ടുണ്ട്. സർക്കാരിൻറെ ശമ്പളം വാങ്ങിക്കൊണ്ട് ഭീകരരെ സഹായിച്ചെന്നും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് ആരോപണം.

പാക് ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂൺ മാസത്തിലും നടപടിയുണ്ടായി. കശ്മീർ യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്