ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത; തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇവികെഎസ്‌ ഇളങ്കോവൻ അന്തരിച്ചു

തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്‌. ഇളങ്കോവൻ അന്തരിച്ചു. ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആയിരുന്നു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു.

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. മകന്‍റെ മരണത്തിന് ശേഷമാണ് ഇവികെഎസ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. മകൻ തിരുമകൻ മരിച്ച ഒഴിവിൽ 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇ.വി.കെ.എസ്‌. ഇളങ്കോവൻ എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർത്ഥി ആയിരുന്നു.

ജയലളിതയുടെ വിമർശകൻ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോൺഗ്രസിൽ സമവായത്തിന്‍റെ വക്താവായി മാറി. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലർത്തിയ നേതാവായിരുന്നു ഇ.വി.കെ.എസ്‌. ഇളങ്കോവൻ. 2014ൽ രാഹുൽ ഗാന്ധിയാണ് ഇ.വി.കെ.എസ്‌. ഇളങ്കോവനെ പിസിസി അധ്യക്ഷൻ ആക്കിയത്. എ കെ ആന്‍റണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നിയമനം. അതേസമയം ഇ.വി.കെ.എസ്‌. ഇളങ്കോവന്റെ മരണത്തോടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ