ടുജി സ്‌പെകട്രം ;കോടതിവിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍ സിംഗ്

കോടതിവിധി സ്വയം സംസാരിക്കുന്നുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ്. ടുജി സ്‌പെകട്രം അഴിമതിക്കേസില്‍ കനിമൊഴി, എ.രാജ എന്നിവരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍.

യുപിഎ സര്‍ക്കാരിനെതിരെ പ്രചരിച്ചതെല്ലാം അടിത്തറയില്ലാത്ത ആരോപണങ്ങളാണെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞു. കോടതി ഈ വിഷയത്തില്‍ സത്യസന്ധമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്‍മോഹന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.
ടുജി സ്‌പെക്ട്രം കേസിലെ എല്ലാ കുറ്റക്കാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി ഡല്‍ഹി സിബിഐ കോടതി ഇന്നാണ് പുറപ്പെടുവിച്ചത്.

ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ അഴിമതിയായി് ടൈം മാഗസീന്‍ കണ്ടെത്തിയത് ടുജി സ്‌പെകട്രം കേസായിരുന്നു.

നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടിവിധിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണമായിരുന്നു ഇത്. ഒരു സത്യവുമുണ്ടായിരുന്നില്ല ആരോപണത്തില്‍, ഇന്നാണ് അത് തെളിയക്കപ്പെട്ടതെന്ന് പി.ചിദംബരം പറഞ്ഞു. എ്ന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ കേസ് മേല്‍ക്കോടതിക്ക് വിടണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന