രാഹുല്‍ ഗാന്ധിക്കും എനിക്കും ഒരേ അനുഭവം, വിധി റദ്ദാക്കി 2 മാസമായിട്ടും ലോക്‌സഭാഗംത്വം തിരിച്ച് കിട്ടിയില്ല: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍

ലോക്‌സഭാംഗത്വം തിരികെ ലഭിക്കാന്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയിലേക്ക്. ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചിട്ട് രണ്ട് മാസമായിട്ടും എംപിയായി അംഗീകരിക്കുന്നില്ലെന്നും രാഷ്ട്രപതി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ ക്ഷണിച്ചില്ലെന്നും ഫൈസല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും തനിക്കും ഒരേ അനുഭവമാണ്. പലതവണ ലോക്‌സഭയില്‍ ചെന്ന് സ്പീക്കറെ കണ്ടെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ല. അയോഗ്യതയുടെ നിയമ സാധുത പരിശോധിക്കണം. ലോക്‌സഭാംഗത്വം തിരിച്ചെടുക്കാനായി സുപ്രീംകോടതിയെ സമീപിക്കും എന്നാണ് മുഹമ്മദ് ഫൈസല്‍ പറയുന്നത്.

വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. കവരത്തി കോടതിയാണ് ജനുവരിയില്‍ വിധി പറഞ്ഞത്. ഇതോടെ ഫൈസലിനെ അയോഗ്യനാക്കി ഉടന്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റ് ഒഴിയാന്‍ ഫൈസലിന് നോട്ടീസ് നല്‍കുകയായിരുന്നു.

പിന്നാലെ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25ന് ഹൈക്കോടതി റദ്ദാക്കി. ഇതോടെ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചു. അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഫൈസല്‍ ലോക്‌സഭ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയെങ്കിലും അയോഗ്യത പിന്‍വലിച്ച് സെക്രട്ടറിയേറ്റ് ഇതുവരെ ഉത്തരവ് വന്നിട്ടില്ല.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ