സര്‍ക്കാര്‍ കൈ കഴുകാന്‍ ശ്രമിക്കേണ്ട, രഹസ്യാന്വേഷണ വീഴ്ച സംഭവിച്ചു; പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിന് എതിരെ മുന്‍ സൈനിക മേധാവി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന് തന്നെയാണെന്ന് കരസേന മുന്‍മേധാവി ശങ്കര്‍ റോയ് ചൗധരി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ഗനിര്‍ദേശം നല്‍കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്നാണ് ജനറല്‍ ചൗധരി പറയുന്നത്.

പുല്‍വാമയിലെ വീഴ്ച പുറത്തു പറയരുതെന്ന് മോദി ആവശ്യപ്പെട്ടെന്ന ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ടെലിഗ്രാഫ് പത്രത്തോട് ശങ്കര്‍ റോയ് ചൗധരി പ്രതികരിച്ചത്.

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദേശീയപാതയിലൂടെ 78 വാഹനങ്ങളിലായാണ് 2500 സൈനികരെ കൊണ്ടുപോയത്. അത്രയും വലിയ വാഹനവ്യൂഹം പാടില്ലായിരുന്നെന്ന് ജനറല്‍ ചൗധരി പറഞ്ഞു. ആക്രമണത്തിന് പിന്നിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഏജന്‍സിക്കുമുണ്ട്.

സൈനികര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വലിയ വാഹനവ്യൂഹങ്ങളും എപ്പോഴും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. സൈനികരെ വിമാനത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ അത് കൂടുതല്‍ സൗകര്യപ്രദം ആകുമായിരുന്നു.

ഇത് രഹസ്യാന്വേഷണ വീഴ്ചയാണ്. സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നത് ഒഴിഞ്ഞുമാറലാണ്. വ്യോമയാനവകുപ്പിലോ വ്യോമസേനയിലോ ബിഎസ്എഫിലോ ലഭ്യമായ വിമാനങ്ങള്‍ ഉപയോഗിച്ച് സൈനികരെ വ്യോമമാര്‍ഗം കൊണ്ടുവരാമായിരുന്നു. പരാജയങ്ങള്‍ക്ക് അവകാശികളില്ല എന്നാണ് ചൗധരി പറയുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു