ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് വ്യാഴാഴ്ച പുലർച്ചെ ഷിംലയിൽ വെച്ച് അന്തരിച്ചു. 87 വയസായിരുന്നു. പുലർച്ചെ 3.40 ന് ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ വെച്ച് (ഐജിഎംസി)  വീരഭദ്ര സിംഗ് അന്തരിച്ചതായി ഐജിഎംസിയിലെ സീനിയർ മെഡിക്കൽ സൂപ്രണ്ട് ഡോ. ജനക് രാജ് പറഞ്ഞു.

തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു വീരഭദ്ര സിംഗ്. ഐ.ജി.എം.സിയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലായിരുന്നു അദ്ദേഹം. ശ്വാസതടസ്സം ബാധിച്ചതിനെ തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വീരഭദ്രയെ ബുധനാഴ്ച വെന്റിലേറ്ററിൽ കയറ്റിയിരുന്നു.

ഒൻപത് തവണ എം‌എൽ‌എയും അഞ്ച് തവണ എംപിയുമായ സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ജൂൺ 11 ന് വീരഭദ്രക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അദ്ദേഹത്തിന് കോവിഡ് വന്നത്. ഏപ്രിൽ 12 നാണ് അദ്ദേഹം നേരത്തെ കോവിഡ് പോസിറ്റീവ് ആയത്.

Latest Stories

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍