ഏഴു വര്‍ഷമായി മോദി നടത്തുന്നത് ഒരേ പ്രസംഗം, ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല; പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

ഏഴു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓരേ പ്രസംഗമാണ് നടത്തുന്നതെന്നും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ അത് നടപ്പിലാക്കുന്നില്ലെന്നും കോണ്‍ഗ്രസ്. അദ്ദേഹം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും നടപ്പിലാക്കുന്നില്ല, ഫലത്തില്‍ കാണാനുമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖഡ്‌ഗെ പറഞ്ഞു.

ഏഴു വര്‍ഷമായി രാജ്യം ഒരേ പ്രസംഗങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് കേട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രയാസം നേരിടുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വിഭാഗത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന. അദ്ദേഹം കുറെ കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല. മൂന്ന് പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരുടെ അന്ത്യത്തിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹമെന്നും ഖഡ്‌ഗെ ആരോപിച്ചു.

 പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയും രംഗത്തെത്തി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രധാനമന്ത്രി ഇതേ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ചതാണ് 100 ലക്ഷം കോടിയുടെ പദ്ധതി. 2020ലും ഇതേ പദ്ധതി വീണ്ടും പ്രഖ്യാപിച്ചു. ഇത്തവണ ഈ തുകയെങ്കിലും മാറ്റാമായിരുന്നു- അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പു വരുത്തുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Latest Stories

ഞാന്‍ വെറും പൊട്ടന്‍ ആണ്, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ