"ഡൽഹിയിൽ മതിയായ സുരക്ഷ ഉണ്ട്, ആരും ഭയപ്പെടേണ്ടതില്ല": ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഡൽഹിയിൽ വേണ്ടത്ര സുരക്ഷാസന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞതായി എൻ‌ഡി‌ടി‌വി പറഞ്ഞു. അതേസമയം ഡൽഹിയിലെ കലാപത്തിൽ 18 പേർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “നിയമം അനുസരിക്കുന്ന ഒരു പൗരനെയും ആരും ഉപദ്രവിക്കില്ല” എന്ന് ഇന്നലെ രാത്രി ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഡോവൽ പറഞ്ഞു.

“ഡൽഹി പൊലീസിന്റെ കഴിവുകളെയും ഉദ്ദേശ്യങ്ങളെയും ആളുകൾ സംശയിച്ചിരുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ ജനം വിശ്വസിക്കേണ്ടതുണ്ട്,” ഡോവൽ പറഞ്ഞു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രകടമായ നിഷ്‌ക്രിയത്വത്തിനും വേണ്ടത്ര സേനയെ വിന്യസിക്കാത്തതിനും ഡൽഹി പൊലീസിനെതിരെ രൂക്ഷമായ വിമർശനം നിലനിൽക്കുന്നുണ്ട്.

അക്രമബാധിതമായ വടക്കുകിഴക്കൻ ഡൽഹി പ്രദേശങ്ങളായ സീലാംപൂർ, ജാഫ്രാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക്ക് എന്നിവ സന്ദർശിച്ച് ക്രമസമാധാനനിലയെ കുറിച്ച് ഡോവൽ വിലയിരുത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി