സാമ്പത്തിക സംവരണം ഒരു വിഭാഗങ്ങളുടെയും അവകാശങ്ങളെ ബാധിക്കില്ല, സർക്കാർ സുപ്രീംകോടതിയിൽ

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്ക് അവകാശങ്ങൾ നൽകുന്നത് വഴി അത് ഒരുതരത്തിലും മറ്റ് വിഭാഗങ്ങളെ ബാധിക്കില്ലെന്നും സർക്കാർ ഉറപ്പിച്ച് പറഞ്ഞു. 10 % സംവരണം കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സർക്കാർ തങ്ങളുടെ വാദം അവതരിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാൽ ഈ സംവരണം മറ്റ് വിഭാഗക്കാരെ ബാധിക്കില്ലെന്ന് പറഞ്ഞു. മുന്നാക്ക വിഭാഗക്കാര്‍, പിന്നാക്ക വിഭാഗക്കാരെല്ലാത്തവര്‍ പൊതു വിഭാഗം എന്നിവര്‍ക്കാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അതായത് ഒരു വിഭാഗത്തിന് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങളെ ബാധിക്കാതെയോ തന്നെയാണ് ഇത്തരം സംവരണം നടപ്പാക്കുന്നത്.

സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് സംവരണങ്ങൾ അനുവദിക്കണോ എന്ന് ചില ഹർജികളിൽ ചോദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍