സാമ്പത്തിക പ്രതിസന്ധി രൂക്ഷം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ശമ്പളത്തില്‍ 50 ശതമാനവും മന്ത്രിമാരുടേതില്‍ 30 ശതമാനവും എംഎല്‍എമാരുടെ ശമ്പളത്തില്‍ 20 ശതമാനവുമാണ് കുറവു വരുത്തിയത്.

ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ കുറവു വരുത്തി. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുടെ ശമ്പളത്തില്‍ 30 ശതമാനവും വകുപ്പ് മേധാവികളുടേതില്‍ 20 ശതമാനവും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന എണ്ണായിരം കോടി രൂപയുടെ നഷ്ടം നികത്താനാണ് ആറ് മാസത്തേക്ക് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ എന്നിവയോടും ഇതേ മാതൃക പിന്തുടരാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ഇന്ത്യന്‍ മഹാസുമുദ്രത്തില്‍വെച്ച് ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു; മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കര്‍ പിടികൂടിയെന്ന് പ്രതിരോധ വകുപ്പ്

ഹോർമുസിൽ നിന്ന് 10 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി പുറത്തുകടന്നു; 14 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നു: വിദേശകാര്യ മന്ത്രാലയം

ചൂട് കൂടുന്നു, കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്'; മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

ആഘോഷവും അപകടവും തമ്മിൽ: വെടിക്കെട്ട്, നികുതി, സുരക്ഷ, തൃശൂർ പൂരം - ഒരു സമൂഹത്തിന്റെ ഉത്തരവാദിത്ത പരീക്ഷണം

കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം: ഏക്കര്‍ കണക്കിന് പ്രദേശം കത്തി നശിച്ചു

'ചൈന, ഇന്ത്യ, തുടങ്ങി മറ്റേതെങ്കിലുമൊക്കെ നരകകുഴികള്‍...': ജന്മാവകാശ പൗരത്വത്തെച്ചൊല്ലി ഇന്ത്യാ വിരുദ്ധ പരാമര്‍ശം വീണ്ടും പ്രചരിപ്പിച്ച് ട്രംപ്

ബേസ് മോഡലിൽ കൈ വയ്ക്കാതെ ടൊയോട്ട, ഈ വേരിയന്റുകൾക്ക് പുതിയ വില കൊടുക്കണം

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; കുടമാറ്റത്തിന്റെ പൊലിമ കുറയ്ക്കും, പത്തില്‍ താഴെ കുടകള്‍ മാത്രം മാറ്റും