ഇ.വി.എം സൂക്ഷിക്കേണ്ടതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കൃത്യമായ ചട്ടങ്ങളുണ്ട്, ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി; തിരഞ്ഞെടുപ്പു കമ്മീഷന് എതിരെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍

വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ കടകളിലും വാഹനത്തില്‍ നിന്നുമൊക്കെയായി ഇവിഎം കണ്ടെത്തിയത് വിവാദമായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ ഖുറേഷി. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

ഇ.വി.എം സൂക്ഷിക്കേണ്ടതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കൃത്യമായ ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. സുരക്ഷിതത്വമില്ലാതെ മെഷീനുകള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഖുറേഷി പിന്നീട് ഇന്ത്യാ ടുഡേയോടു പറഞ്ഞു.

“വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം എല്ലാ ഇ.വി.എമ്മുകളും, വോട്ടെടുപ്പിന് ഉപയോഗിച്ചതും അല്ലാത്തതും, എല്ലായ്പ്പോഴും സായുധ സേനയുടെ സംരക്ഷണത്തിലായിരിക്കണമെന്നാണ് ഇ.വി.എം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടത്തില്‍ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

“പോള്‍ ചെയ്ത ഇ.വി.എമ്മുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്ന സമയത്തു തന്നെ ബാക്കി വന്ന എല്ലാ ഇ.വി.എമ്മുകളും ഇ.വി.എം സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമിലേക്ക് മാറ്റണം” എന്നും അദ്ദേഹം വിശദീകരിക്കുന്നു.

പോളിംഗ് ഓഫീസര്‍മാരുടെ ഭാഗത്തു നിന്നും വീഴ്ചകളുണ്ടാവാമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും