ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതല്ലേ, എനിക്ക് വേണ്ടി പ്രസ്താവനയിറക്കാത്തതെന്ത്; ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച ഐ.എം.എയെ വിമര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എയും രംഗത്ത് വന്നിരുന്നു. ഐഎംഎയുടെ ഈ നടപടിയെ വിമര്‍ശിച്ചിരിക്കുകയാണ്് ഡോ. കഫീല്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നും തനിക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച ഐ.എം.എയുടെ നടപടിയെയാണ് കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്.

” സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എനിക്ക് നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഓഫീസുകളൊക്കെ കയറിയിറങ്ങുകയാണ്. നിങ്ങള്‍ എനിക്കുവേണ്ടി ഒരു പ്രസ്താവന ഇറക്കാത്തതെന്ത്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവനല്ലേ. എനിക്കും കുടുംബമുണ്ട്”- കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

2017ല്‍ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ഗവ.മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്.. സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. എന്നാല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന വെളിപ്പെടുത്തലോടെ യു.പി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി