കാറിലിരുന്ന് വോട്ടർമാർക്ക് പണം വിതരണം; കോയമ്പത്തൂരിൽ ബിജെപി പ്രവർത്തകൻ പിടിയിൽ

കോയമ്പത്തൂരിൽ നിർത്തിയിട്ട കാറിലിരുന്ന് വോട്ടർമാർക്ക് പണം വിതരണം ചെയ്ത ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്ന് 81,000 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത്. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ച് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത പണം പേരൂർ തഹസീൽദാർ ഓഫീസിലേക്ക് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവർത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്.

ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ പിടികൂടിയിരുന്നു. ചെന്നൈയിലെ ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടിയാണ് പിടിച്ചത്.

Latest Stories

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ