ആ പണം തന്റെ കുടുംബത്തിന്റേത്; കോണ്‍ഗ്രസുമായി ബന്ധമില്ല; 353 കോടി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധീരജ് സാഹു

ആദായ നികുതി വകുപ്പ് പരിശോധനയില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പത്ത് ദിവസത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കുടുംബമാണ് ബിസിനസ് കൈകാര്യം ചെയ്യുന്നതെന്നും പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ കമ്പനികളുടേതാണെന്നും ധീരജ് സാഹു പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതില്‍ ബന്ധമില്ലെന്നും സാഹു കൂട്ടിച്ചേര്‍ത്തു. ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഡിസംബര്‍ 6ന് ആരംഭിച്ച ആദായ നികുതി വകുപ്പ് പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്.

കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവില്‍പ്പനയില്‍ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോണ്‍ഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും കണ്ടെടുത്ത പണം മുഴുവന്‍ തന്റെ കുടുംബത്തിന്റേതാണെന്നും സാഹു പറഞ്ഞു. എല്ലാ കണക്കുകളും താന്‍ നല്‍കാം. 35 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ സജീവമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉയരുന്നത്. അതില്‍ വേദനയുണ്ട്. പണം തന്റെ കമ്പനിയുടേതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നൂറ് വര്‍ഷത്തിലേറെയായി തങ്ങള്‍ മദ്യവ്യാപാരം നടത്തുന്നു. താന്‍ രാഷ്ട്രീയത്തിലായതിനാല്‍ ബിസിനസില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുടുംബമാണ് ബിസിനസ് ശ്രദ്ധിച്ചിരുന്നതെന്നും സാഹു വ്യക്തമാക്കി.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ