ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിലുണ്ട്, കോവിഡ് കാലത്തെ മോദിയുടെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി പ്രതിഷേധം; പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യം

പരീക്ഷാ ക്രമക്കേടിലും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും തലസ്ഥാനത്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തര്‍ മന്തറില്‍ നടത്തിയ രണ്ടാം പ്രതിഷേധത്തില്‍ ആദ്യ പ്രതിഷേധത്തിനേക്കാള്‍ വന്‍ ജനപങ്കാളിത്തം. വിദ്യാര്‍ഥികളും പിന്തുണയ്ക്കുന്നവരുമായി എത്തിയ നൂറുകണക്കിനുപേര്‍ പ്ലേറ്റും സ്പൂണും കൈയില്‍ കരുതിയാണ് ജന്തര്‍ മന്തറിലെത്തിയത്. ‘ഗോ പ്രധാന്‍ ഗോ’ എന്ന് മുദ്രാവാക്യവും സിജെപി ഉയര്‍ത്തി. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം’ എന്ന പോസ്റ്ററുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

‘ഗോ പ്രധാന്‍ ഗോ’ എന്ന് ആക്രോശിച്ചുകൊണ്ട് സ്റ്റീല്‍ പാത്രങ്ങളില്‍ സ്പൂണു കൊണ്ടടിച്ച് ക്രോക്രോച്ചുകള്‍ ശബ്ദം മുഴക്കി പ്രതിഷേധിച്ചു. കോവിഡ് കാലത്തെ കൊറോണ വൈറസിനെ തുരത്താന്‍ പ്ലേറ്റും സ്പൂണും കൊണ്ട് പ്രയോഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പരിഹസിച്ചു കൊണ്ടാണ് സിജെപിക്കാരുടെ പ്രതിഷേധം.

”കൊറോണ വൈറസിനെ ഓടിക്കാന്‍ വൈബ്രേഷന്‍ ഉണ്ടാക്കാമെന്നു പറഞ്ഞു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കള്‍ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയത്. ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തില്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്.

എന്‍ടിഎയെ പിരിച്ചുവിടണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ബാനറുകളില്‍ ഉണ്ടായിരുന്നു. അതേസമയം, മന്ത്രി രാജിവയ്ക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് അഭിജീത് ദിപ്‌കെ അറിയിച്ചു. വൈകിട്ട് 5 വരെയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷ റദ്ദാക്കലും ഒരു വിദ്യാര്‍ഥിനിയുടെ ജീവിതം എങ്ങനെ തകര്‍ത്തുവെന്ന് വിവരിച്ച് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

പ്രതിഷേധത്തിനു മുന്നോടിയായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ജന്തര്‍ മന്തറിനും ചുറ്റുമുള്ള റോഡുകള്‍ക്കും ചുറ്റും ഒന്നിലേറെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന എന്‍ട്രി എക്‌സിറ്റ് പോയിന്റുകളില്‍ വാഹന പരിശോധന നടത്തി. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫീല്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ റിസര്‍വ് സേനയെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതിഷേധ വേദിയിലും പരിസരത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നടപടികള്‍ രേഖപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും പൊലീസുകാര്‍ 270 ബോഡി വോണ്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധത്തിന് സിജെപിക്ക് അനുമതി ലഭിച്ചിരുന്നു.

Latest Stories

ഷിന്‍ഡെ പക്ഷം എന്ന് പറയേണ്ടതില്ല, ഒറ്റ ശിവസേനയെ ഉള്ളുവെന്ന് അമിത് ഷാ; ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്നും കോലാപൂരിലെ റാലിയില്‍ അമിത് ഷാ

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു