നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ ഇപ്പോള്‍ തിരയേണ്ട ആവശ്യമില്ല; അത് മുഗള്‍ പാരമ്പര്യമാണെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോഹന്‍ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ ഇപ്പോള്‍ തിരയേണ്ട ആവശ്യമില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ പിന്‍ഗാമിയെ തേടുന്നത് തങ്ങളുടെ പാരമ്പര്യമല്ലെന്നും ഫഡ്‌നവിസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉദ്ധവ് താക്കറൈ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണങ്ങളെ തള്ളിയാണ് ഫഡ്‌നവിസ് രംഗത്തെത്തിയത്. നരേന്ദ്രമോദി ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിനെ കണ്ടത് വിരമിക്കല്‍ അറിയിക്കാനാണെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

നരേന്ദ്രമോദി തങ്ങളുടെ നേതാവായി തുടരും. തങ്ങളുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണുമെന്നും ഫഡ്‌നവിസ് പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി