പ്രതിപക്ഷ സഖ്യത്തിന്റെ 'ഇന്ത്യ' പേരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് കോടതി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ 26 പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും
ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.

‘ഇന്ത്യ’ എന്ന സംക്ഷേപം ഉപയോഗിക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകന്‍ ഗിരീഷ് ഭരത്വാജ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. അഭിഭാഷകന്‍ വൈഭവ് സിങ് മുഖേനെയാണ് ഗിരീഷ് ഭരത്വാജ് പ്രതിപക്ഷ മുന്നണിയുടെ പേരിനെതിരെ കോടതിയെ സമീപിച്ചത്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സഞ്ചീവ് നരുലയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 26 പ്രതിപക്ഷ പാര്‍ട്ടികളേയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യമാണ് ഇന്ത്യ എന്ന സംക്ഷേപം ഉപയോഗിക്കുന്നതിന് പിന്നിലെന്നാണ് ആരോപണം.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇത് സമാധാനപൂര്‍ണമായ സുതാര്യമായ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

1950ലെ എബ്ലംസ് ആന്റ് നെയിംസ് ആക്ടിന്റെ (ചിഹ്നങ്ങളും പേരുകളുടേയും അനുചിതമായ ഉപയോഗം) 2, 3 വകുപ്പുകള്‍ പ്രകാരം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്