സാമുദായിക വികാരം ഉണര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബി.ജെ.പി; സര്‍ക്കാരിനെ പാകിസ്ഥാനാക്കി നേതാക്കള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ സാമുദായിക വികാരം വളര്‍ത്താന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹി ഭരണം പിടിക്കാന്‍ സാമുദായിക വികാരങ്ങള്‍ ഉണര്‍ത്തി ഡല്‍ഹി ഭരണം പിടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നേതാക്കള്‍ ചെയ്തു കഴിഞ്ഞു. ബി.ജെ.പി ഡല്‍ഹി യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും നേതാക്കളുടെ പ്രസംഗങ്ങളും അതിന് ഉദാഹരണങ്ങളാണ്.

ട്വിറ്ററിലെ ആദ്യ പോസ്റ്റില്‍ തന്നെ രണ്ട് ചിത്രങ്ങളാണുള്ളത്. മെമ്മിന് രണ്ട് ചിത്രങ്ങളുണ്ട്: ആദ്യത്തേത് കത്തുന്ന ബസിന്റെ ചിത്രമാണ്, രണ്ടാമത്തേത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തലപ്പാവ് ധരിച്ച് സംസാരിക്കുന്നത് കാണുന്നു. കത്തുന്ന ബസിന്റെ ചിത്രത്തിന് മുകളില്‍ “കല” എന്നും കെജരിവാളിന്റെ ചിത്രത്തിന് മുകളില്‍ “കലാകാരന്‍” എന്നുമാണ് എഴുതിയത്.

ഡല്‍ഹിയെ പാകിസ്ഥാനുമായി താരതമ്യം പെടുത്തി രണ്ട് ട്വീറ്റുകളാണ് ബി.ജെ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ കപില്‍ മിശ്ര ചെയ്തത്.

“പാക്കിസ്ഥാനിലേക്കുള്ള പ്രവേശനകവാടം ഷഹീന്‍ബാഗിലൂടെയാണ്. ന്യൂഡല്‍ഹിയില്‍ മിനിപാകിസ്താന്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഷഹീന്‍ബാഗ്, ചാന്ദ്ബാഗ്, ഇന്റര്‍ലോഖ് എന്നിവിടങ്ങളില്‍ നിയമം പാലിക്കപ്പെടുന്നില്ല. ഇവിടെ പാകിസ്താന്‍ പ്രക്ഷോഭകര്‍ റോഡുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്”- മിശ്ര ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മറ്റൊരു ട്വീറ്റില്‍ ഫെബ്രുവരി 8-ന് ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധമാണെന്നും കപില്‍ മിശ്ര പറഞ്ഞു. ഇതേ സമയം മിശ്രയുടെ വിവാദമായ ട്വീറ്റ് പിന്‍വലിക്കണമെന്ന് ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാകിസ്ഥാന്‍ പരാമര്‍ശവുമായി രംഗത്തെത്തി.

രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരേ പ്രസ്താവനകളാണ് നടത്തുന്നത്. ട്യൂബില്‍ ഇവരുടെ പ്രസ്താവനകള്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഇവ തമ്മില്‍ സാമ്യമുള്ളതായി കാണാന്‍ കഴിയും. ഞാന്‍ എപ്പോഴും ചിന്തിക്കും എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധമെന്ന്. രാഹുലും കെജരിവാളും എന്താണോ പറയുന്നത് ഇമ്രാന്‍ ഖാനും അതേ കാര്യമായിരിക്കും പറയുകയെന്ന് അമിത് ഷാ പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്