ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക്; യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ

ഇന്ത്യ പാക് സംഘർഷം അയഞ്ഞതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുമെന്ന് അറിയിപ്പ്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി തുടരും. എന്നാൽ, അതിർത്തി പ്രശ്‌നങ്ങൾ കാരണം വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. അതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായേക്കാമെന്നും ചെക്ക്-ഇന്നിനായി പതിവിൽക്കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നും ഡൽഹി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു.

വിമാന കമ്പനികൾ വഴിയോ ഡൽഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ചെക്കിംഗിന് കൂടുതൽ സമയം വേണ്ടിവന്നേക്കാം. യാത്രക്കാർ വിമാന കമ്പനികളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരുക. ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ലഗേജ് നിയമങ്ങൾ പാലിക്കുക, സുരക്ഷാ പരിശോധന വൈകുന്ന സാഹചര്യം ഒഴിവാക്കാൻ വിമാനത്താവളത്തിൽ നേരത്തെയെത്തുക.

സുഗമമായ പരിശോധനകൾക്കും യാത്രയ്ക്കുമായി എയർലൈൻ, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ആധികാരികമായ വിവരങ്ങൾക്ക് ഔദ്യോഗിക വൃത്തങ്ങളെ ബന്ധപ്പെടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക- എന്നിവയാണ് ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലുള്ളത്.

രാജ്യത്തെ 32 വിമാനത്താവളങ്ങളിലെ സർവീസ് മെയ് 14 വരെ പൂർണമായും നിർത്തിവെക്കാൻ നേരത്തെ വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരുന്നു. അംബാല, അമൃത്‌സർ, അവന്തിപൂർ, ഭൂജ്, ബിക്കാനർ, ചണ്ഡിഗഢ്, ജയ്‌സാൽമീർ, ജമ്മു, ജാംനഗർ, ജോധ്‌പൂർ, കൃഷ്‌ണഘട്ട്, കുള്ളു മണാലി, ലേ, ലൂഥിയാന, മുന്ദ്ര, പത്താൻകോട്ട്, പാട്യാല, രാജ്‌കോട്ട്, ഷിംല, ശ്രീനഗർ അടക്കമുള്ള 32 വിമാനത്താവളങ്ങളിലാണ് നിയന്ത്രണം നിലവിലുള്ളത്. അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാൻറെ സമീപനം അറിഞ്ഞ ശേഷമാകും രാജ്യത്തെ വ്യോമഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുക.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു