ബിജെപി നേതാവിന്റെ മാനനഷ്ട കേസ്: യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് കോടതി

ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ധ്രുവ് റാഠി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിൽ അക്രമവും അധിക്ഷേപകരവുമായ ട്രോളുകളുടെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപി മുംബൈ യൂണിറ്റ് വക്താവ് സുരേഷ് നഖുവ നൽകിയ കേസിലാണ് കോടതി നടപടി. ധ്രുവിനെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടി കോടതി സമൻസ് അയച്ചിട്ടുണ്ട്.

ജൂലൈ 7ന് അപ്‌പ്ലോഡ് ചെയ്‌ത വീഡിയോയിൽ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു.ഒരടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് പറഞ്ഞു. അഭിഭാഷകരായ രാഘവ് അവസ്‌തിയും മുകേഷ് ശർമ്മയുമാണ് നഖുവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

“My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന പേരിലുള്ള വീഡിയോ ആണ് ഇക്കഴിഞ്ഞ ദിവസം ധ്രുവ് റാഠി പുറത്തുവിട്ടത്. അതിലായിരുന്നു കേസിനാസ്പദമായ ആരോപണം. റാഠിയുടെ വീഡിയോ കാരണം വ്യാപകമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാരോപിച്ച് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കേസ് പരിഗണിക്കുന്നത്‌ ഓഗസ്റ്റ് 6ലേക്ക് മാറ്റി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി