അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ലോക്സഭാ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതിയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.

നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുമായിബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. ബിജെപി നേതാവ് പ്രതാപ് കത്യാർ ആണ് കേസ് ഫയൽ ചെയ്തത്.

കൊലപാതകക്കുറ്റം നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്നും എല്ലാ ബിജെപി പ്രവർത്തകരെയും അപമാനിച്ചെന്നും ആരോപിച്ച്, കത്യാർ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, 2020 ഫെബ്രുവരിയിൽ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റി.

തുടർന്ന്, കേസ് ചൈബാസയിലെ എംപി-എംഎൽഎ കോടതിയിലേക്ക് തിരിച്ചയച്ചു,പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചത്. കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരായില്ല. തുടക്കത്തിൽ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2024 മാർച്ച് 20 ന് ഹർജി തീർപ്പാക്കി.

പിന്നീട്, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലി എംപി ഹര്‍ജി സമര്‍പ്പിച്ചു. അതും ചൈബാസ കോടതി തള്ളി. ഇതിന് പിന്നാലെയാണിപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് പ്രത്യേക കോടതി കര്‍ശനമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് രാഹുൽ ഗാന്ധി ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാകണം.

Latest Stories

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ

സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് എസ്എഫ്‌ഐ

രജനി പടം ഒന്നാമത്, മോഹൻലാൽ ചിത്രവും ലിസ്റ്റിൽ, പ്രേക്ഷകർ എറ്റവുമധികം കാത്തിരിക്കുന്ന സിനിമകൾ ഇവയാണ്

'ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാൻ പറ്റുന്നതായിരിക്കണം, അല്ലാത്തവ വേണ്ട'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ