ഗുജറാത്തില്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് മര്‍ദ്ദനം; സംഘം ചേര്‍ന്ന് ആക്രമിച്ചത് സഹപ്രവര്‍ത്തകര്‍; യുവ എഞ്ചിനീയര്‍ക്ക് ഗുരുതര പരിക്കുകള്‍

ഗുജറാത്തില്‍ ദളിത് യുവാവിന് ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് യുവാവിനെ സഹപ്രവര്‍ത്തകര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സെപ്റ്റംബര്‍ 28ന് ആയിരുന്നു സംഭവം നടന്നത്. പാലന്‍പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനീയറാണ് മര്‍ദ്ദനമേറ്റ യുവാവ്.

യുവാവിനെ സഹപ്രവര്‍ത്തകര്‍ ജന്മദിനാഘോഷത്തിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വഴിയരികില്‍ വാഹനം നിര്‍ത്തിയ ശേഷം സഹപ്രവര്‍ത്തകര്‍ ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമിച്ചവര്‍ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതായും യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് കൈകാലുകള്‍ക്ക് പൊട്ടലുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍ തുടരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ഇത്തരക്കാര്‍ നിയമത്തെ ഭയക്കുന്നില്ലെന്നും കോണ്‍ഗ്രസ് പട്ടിക ജാതി സെല്‍ ചെയര്‍മാനായ ഹിതേന്ദ്ര പിതാഡിയ ആരോപിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി