മുകേഷ് അംബാനിയുടെ ബംഗ്ലാവിന് കാവൽ നിന്ന സി.ആർ‌.പി‌.എഫ് ഭടന്‍ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ദക്ഷിണ മുംബൈയിലെ ബംഗ്ലാവിന് പുറത്ത് കാവൽ നിന്ന 31 കാരനായ സിആർ‌പി‌എഫ് ഉദ്യോഗസ്ഥന്‍ അബദ്ധത്തിൽ സ്വയം വെടിവെച്ച് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഗുജറാത്തിലെ ജുനാഗഡിൽ നിന്നുള്ള ദേവദാൻ ബകോത്രയാണ് മരിച്ച സിആർ‌പി‌എഫ് ഉദ്യോഗസ്ഥൻ.

പെഡാർ റോഡിലുള്ള അംബാനിയുടെ 27 നിലകളുള്ള ബംഗ്ലാവ് “ആന്റിലിയ”യുടെ പുറത്തുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) സെക്യൂരിറ്റി പോസ്റ്റിൽ വെച്ച് ബുധനാഴ്ച വൈകീട്ട് 7 മണിയോടെ ആണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ ദേവദാൻ ബകോത്ര ഇടറിവീഴുകയും അയാളുടെ ഓട്ടോമാറ്റിക് റൈഫിളിൽ നിന്ന് വെടിയുതിരുകയുമായിരുന്നു. ദേവദാൻ ബകോത്രയുടെ നെഞ്ചിൽ രണ്ട് വെടിയേറ്റതായി സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയ്ക്കിടെ രാത്രി വൈകി മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ദേവദാൻ ബകോത്രയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. അപകടത്തിൽ മരിച്ച സംഭവം ഗാംദേവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് പറഞ്ഞു.

“ഇത് ആകസ്മികമായ വെടിവെയ്പായിരുന്നു. ഇത് ആത്മഹത്യയാണെന്ന് തോന്നുന്നില്ല,” ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന