സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിര്‍ത്ത് സിപിഎം. സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കേന്ദ്രം നല്‍കിയ അനുമതി സുതാര്യമല്ല. സ്റ്റാര്‍ലിങ്ക് ഒരു വിദേശ കമ്പനിയാണ്. ഇന്ത്യയുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും യുഎസ് ഏജന്‍സികള്‍ക്ക് കൈകടത്താനുള്ള അവസരമാകും. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും. ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം.

സ്റ്റാര്‍ലിങ്കിലേക്ക് ഒരിക്കല്‍ അനുവദിച്ച ഉപഗ്രഹ സ്‌പോട്ടുകളുടെ എണ്ണം പിന്നീട് പിന്‍വലിക്കാന്‍ കഴിയില്ല. ഇത് നമ്മുടെ ചുരുങ്ങിയ ബഹിരാകാശ വിഭവങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ശരിയായ താല്‍പ്പര്യമുണ്ടെങ്കില്‍ ഐഎസ്ആര്‍ഒയുടെ സേവനങ്ങള്‍ ഉപയോഗിക്കാമായിരുന്നു. ഡിഒടി, സി-ഡോട്ട് തുടങ്ങി സാറ്റ്‌കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അത്തരം നടപടികള്‍ ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും നമ്മുടെ സുരക്ഷയും ഡിജിറ്റല്‍ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുഴുവന്‍ ഇടപാടുകളും ദുരൂഹമാണ്. സ്‌പെക്ട്രം ഉപയോഗത്തിന്റെ 4 ശതമാനം ചാര്‍ജുകള്‍ മാത്രമേ ട്രായ് ഈടാക്കുന്നുള്ളൂവെന്നും മുന്‍കൂര്‍ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. തീരുമാനം നമ്മുടെ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരവുമാണ്. ഇന്ത്യന്‍ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്പെയ്സില്‍ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും പോലും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

സ്റ്റാര്‍ലിങ്കിന്റെ പ്രവേശനവും, അംബാനിയുടെ റിലയന്‍സ് ജിയോയുമായും മിത്തലിന്റെ ഭാരതി എയര്‍ടെല്ലുമായും ഉള്ള പങ്കാളിത്തവും ഇന്ത്യയില്‍ വെര്‍ച്വല്‍ ആധിപത്യം സൃഷ്ടിക്കും. തുടര്‍ന്ന് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഇവരുമായി മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞ ചെലവില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്ന് സിപിഎം കുറ്റപ്പെടുത്തി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ