മൂഡി 'പൊങ്കാലയില്‍' ട്വിസ്റ്റ്; അപ്പണി ചെയ്തത് സംഘ് പ്രവര്‍ത്തകര്‍ തന്നെ; വ്യാജ വാര്‍ത്ത പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്കില്‍ സിപിഐഎം സൈബര്‍ പ്രവര്‍ത്തകര്‍ പൊങ്കാലയിട്ടെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കേരളത്തിലെ സംഘ് പരിവാര്‍ സൈബര്‍ പ്രവര്‍ത്തകരും ജനം ടിവിയും ചേര്‍ന്നൊരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് തെളിവു സഹിതം നിരത്തി ആള്‍ട്ട് ന്യൂസ്.

മൂഡീസ് റേറ്റിങ് ഇന്ത്യയ്ക്ക് അനുകൂലമായതോടെ ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിപിഐഎം സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടെന്ന് രാജ്യത്തെ മുന്‍ നിര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്ക് രാജ്യത്ത് വന്‍ പ്രചാരം ലഭിച്ചതോടെ കേരളത്തെയും സിപിഐഎമ്മിനെയും ഇകഴ്ത്തിയുള്ള വാര്‍ത്തകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ കുത്തൊഴുക്കായിരുന്നു.

https://twitter.com/bhak_sala/status/931841676477284353?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.altnews.in%2Freally-cpm-cyber-warriors-trolled-australian-cricketer-tom-moody-upgrade-moodys-india-ratings%2F

എന്നാല്‍, ഇതിന്റെ വാസ്തവമന്വേഷിച്ച ആള്‍ട്ട് ന്യൂസിനാണ് മൂഡീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ തെറിയഭിഷേകത്തിന് പിന്നില്‍ ജനം ടിവിയും
ബിജെപി ദേശീയ ഐ.ടി ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ആണെന്ന് വ്യക്തമായത്. ഇടതു ചായ്‌വുള്ളത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് മൂഡിയുടെ അക്കൗണ്ടില്‍ തെറിവിളികള്‍ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും ന്യൂസ് മിനുട്ടുമടമക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മൂഡീയുടെ പേജില്‍ സിപിഐഎം സൈബര്‍ പോരാളികളുടെ പൊങ്കാലയെന്ന രീതിയിലുള്ള വാര്‍ത്ത ആദ്യം വന്നത് ജനം ടിവിയിലാണ്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയും ഇക്കാര്യം ഏറ്റുപിടിച്ചതോടെ സംഭവം ചര്‍ച്ചയായി. ബിജെപി സൈബര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഈ വാര്‍ത്ത വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

പിന്നീട് ടോം മൂഡിയുടെ പേജില്‍ കമന്റിട്ടവരുടെ പ്രൊഫൈലുകള്‍ പരിശോധിച്ച ആള്‍ട്ട് ന്യൂസ് അത് സംഘ് പ്രവര്‍ത്തകരുടെ തന്നെ കളിയായിരുന്നുവെന്നും വന്നത് വ്യാജ വാര്‍ത്തയാണെന്നും തെളിവു സഹിതം നിരത്തിയതോടെയാണ് ബിജെപിയുടെ സൈബര്‍ കള്ളി വെളിച്ചത്തായത്.

മൂഡീയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കമന്റിട്ട പ്രൊഫൈലുകളില്‍ മിക്കതും ആര്‍എസ്എസ്സിനും മോഡിക്കും അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്‍ മുമ്പു മാത്രം സൃഷ്ടിച്ചവയും. വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ് ബിജെപി സൈബര്‍ ഫെയ്ക്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തന്റെ ജോലി സാമ്പത്തിക മേഖലയിലല്ലെന്ന് മനസിലായവര്‍ക്ക് നന്ദിയര്‍പ്പിച്ച് ഇതിനിടയില്‍ ടോം മൂഡി സോഷ്യല്‍ മീഡിയയില്‍ കയ്യടിവാങ്ങി.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന